ഒരു പുതുവര്‍ഷം കൂടി കണ്മുന്‍പില്‍...........
ചിലപ്പോള്‍ തോന്നിയിരുന്നു , നിമിഷങ്ങള്‍ക് വര്‍ഷങ്ങളുടെ ദൈര്ഖ്യമുന്ടെന്നു..........
ഇപ്പോള്‍ തോന്നുന്നു,പൊഴിഞ്ഞു വീണ വര്‍ഷങ്ങള്കൊരോന്നിനും നിമിഷങ്ങളുടെ ആയുസ്സേ ഉണ്ടായിരുന്നുള്ളു എന്ന് .........
സ്മൃതിപദങ്ങളില്‍ ആര്‍ക്കും അറിയനാകാത്ത വിധം എന്തെല്ലാമോ ഒള്ളിപിച്ചുവെച്ച് കാലം പ്രയാണം തുടരുന്നു .............
ഇനി വരും നാളുകളില്‍ നിമിഷങ്ങള്‍ നിമിഷങ്ങളോട് വിടപറയും.........ദിനരാത്രങ്ങള്‍ വിരഹവ്യധയില്‍ കണ്നീരോപ്പും.....................
ഒര്മയിലെവിടെയോ രണ്ടു ചുവന്ന നക്ഷത്രങ്ങള്‍ ജ്വലിച്ചു നില്കുന്നു ......................
ഓര്‍മയിലെ പുതുവര്‍ഷത്തിനും ഒരിത്തിരി വിരഹത്തിന്റെ കയ്പുണ്ടായിരുന്നു .................
യവനികയ്ക്കപുറത്തു നിന്നും തല നീട്ടിയ ചില സ്വകാര്യതകളെ ഞാനെന്റെ അകകന്നിലെക് തളചിടട്ടെ.............
എങ്കിലും അവയ്ക്കെല്ലാം ശീത ജലത്തിന്റെ കുളിര്‍മയുണ്ടായിരുന്നു...................
കോടമഞ്ഞിന്റെ നൈര്‍മല്യമുണ്ടായിരുന്നു............
അല്ലെങ്കിലും നഷ്ടപെട്ടതെല്ലാം വിലപെട്ടതാകുന്നു ..................
വേറൊരു തരത്തില്‍ പറഞ്ഞാല്‍ , വിലപെട്ടവെയെല്ലാം നഷ്ടപ്പെട്ട് പോകുന്നു.................
ഇപ്പോള്‍ തോന്നുന്നു, ഒരു കണക്കെടുപ്പിനുള്ള വേദിയാണ് ഓരോ പുതുവര്‍ഷവുമെന്നു..............
അന്നങ്ങനെ തോന്നിയിരുന്നില്ലല്ലോ ....................
യാന്ത്രികതയുടെ കൈപിടിയില്‍ കണക്കുകല്‍ക്കാന് പ്രസക്തി .................
മനസിന് കനം വെച്ചത് പോലെ............
ഹൃദയത്തിന്റെ സ്പന്ദനങ്ങള്‍ പോലും അറിയാനാകാതെ പോകുന്നു.................
ക്ഷമിക്കണം, എന്റെ വാക്കുകള്‍ വിഷയത്തോട് വേര്‍പെട്ടു പോകുന്നു............
അതോ വിഷയം വാക്കുകളെ പിരിഞ്ഞു പോകുന്നുവോ............
എന്തായാലും , മുഖം മറച്ചു പിടിച്ച നാളെയുടെ ആത്മവിലെക്കൊരു എത്തിനോട്ടം .........അതായിരിക്കും പുതുവര്‍ഷം .............
അഥവാ ബാക്കിവേച്ചതെന്തെല്ലമോ ചെയ്തു തീര്‍ക്കാനുള്ള പ്രേരണ ...............
അതുമല്ലെങ്കില്‍, പുതു സ്വപ്നങ്ങളുടെ മുഖവര....................
ഇതൊന്നുമല്ല, ശൂന്യതയിലെ വഴിവിളക്കുകളെ പ്രണയിച്ച വിഡ്ഢിയുടെ ദിവാസ്വപ്നം......................ഇപ്പോള്‍ അങ്ങനെ തോന്നുന്നു...............................
നഷ്ടങ്ങളോട് പറയാനുള്ളത്, എല്ലാം ഇവിടെ അവസാനിപ്പിക്കുക..........................
എല്ലാവര്ക്കും ഹൃദയം നിറഞ്ഞ പുതുവത്സരാശംസകള്‍..............................................................
hi anu
ReplyDelete