Wednesday, 8 December 2010

മയക്കത്തിലായിരുന്നു . കണ്ണ് തുറന്നപ്പ്പോള്‍ ചുറ്റിനും ഒരു പാട് മുഖങ്ങള്‍, ചിലതെല്ലാം കണ്ടു പരിച്ചയിച്ചവയായിരുന്നു .ചിലതെല്ലാം ഇത് വരെ കാണാത്തതും . എല്ലാവരും എന്തിനോടോ സഹതാപിക്കുനത് പോലെ . അതോ അങ്ങനെ തോന്നുന്നതാണോ ....
ഒരു നിമിഷത്തിന്റെ ആയുസ്സ് മാത്രമേ ഉണ്ടായിരുന്നുള്ളു . കണ്ണുകള്‍ക്ക്‌ മുകളില്‍ ഒരു നേര്‍ത്ത പാട വന്നു മൂടുന്നു. ഇരുട്ട് നിറയുന്നത് പോലെ .അതോ ലോകം മുഴുവന്‍ ഇരുട്ടിലാഴുകയാണോ........
ദേഹമാസകലം വിണ്ടു കീറുനത് പോലെ . കൈകള്‍ അറിയാതെ വരിഞ്ഞു മുറുകുകയായിരുന്നു. നെറ്റിയിലും കൈവെള്ളയിലും വിയര്പ്പ് പൊടിഞ്ഞു.
കണ്ണുകള്‍ പൂര്‍ണമായും അടഞ്ഞിരുന്നു . വെളിച്ചത്തിന്റെ ലോകം എന്നെന്നേക്കുമായി വിടപരഞ്ഞുവോ .....ഇനിയുമൊരു തിരിച്ചുവരവുന്ടകുമോ......വേണ്ട, വരാതിരിക്കുന്നതാണ് നല്ലത്., ഇവിടെയാണ് സുഖം....കാഴ്ചയില്ലാത്ത, ശബ്ദങ്ങള്‍ മാത്രമുള്ള ലോകം .......
വേദന ഇപ്പോള്‍ ഒരു ലഹരിയാകുന്നു......സിരകളിലെല്ലാം മത്തു  പിട്പിക്കുന്ന ലഹരി......
ശബ്ധങ്ങള്‍ക്ക് കനം കുറഞ്ഞു വരുന്നു.....അതോ പതുക്കെ ഇല്ലാതാവുകയാണോ .......ഇരുട്ടിനു കട്ടി കൂടി വരുന്നു.......
വേദന........വേദന മാത്രം.............
ഭൂഗോളം ഉരുണ്ടുനീങ്ങുന്നത് എന്റെ കണ്മുന്നില്‍ ...........
ചില അവ്യക്തമായ ചിത്രങ്ങള്‍ ...............
അഞ്ഞടിക്കുന്ന തിരകളോ .......അതോ കാണായ ലോകമെല്ലാം വിഴുങ്ങുന്ന പുക മഞ്ഞോ ................അല്ല , പ്രളയമാണ് ................പ്രളയത്തിന്റെ ആഴങ്ങളിലേക്ക് ഭൂമി ഉരുണ്ടു നീങ്ങുന്നുവോ .................
മഞ്ഞും വസന്തവും ശിശിരവും ഒരു ഞാടിയിടയില്‍ കണ്മുന്നില്‍....................
വീണ്ടും ഇരുട്ട്......................
ഓര്‍മ്മകള്‍ ചലിക്കുന്നുണ്ട് .............ഓര്‍ത്തെടുക്കാന്‍ ശ്രമിക്കുന്നു...........കഴിയുന്നില്ല...........വേദനയാണ്................ദേഹമാസകലം വരിഞ്ഞു മുറുകുന്ന വേദന..........
ശൂന്യതയില്‍ ചില ചിത്രങ്ങള്‍...............ചിലമുഖങ്ങള്‍....................ഓര്‍മയുടെ അന്ത്യ യാമത്തിലാണ്............
എന്തെല്ലാമോ മറന്നു വെച്ചത് പോലെ..................ഓര്തെടുകാനകുന്നില്ല. ....... ഹൃദയം സ്പന്ദിക്കുന്നുണ്ട് .............ജീവന്റെ ചിഹ്നം.................
കൈകളില്‍ ഒരു നനുത്ത സ്പര്‍ശം..............അമ്മുവാണോ............ഇതാണോ നിന്റെ ലോകം.........................
നീ പോയ വഴിയിലെക്കാന് ഞാനും.......................കരയരുത്..................
ചുണ്ടുകള്‍ ചലിച്ചിരുന്നു ...........ചിരിക്കാന്‍ പാട് പെടുന്നത് പോലെ.................
വേദന വീണ്ടും .....................കാലിനടിയിലെ മണ്ണ് നിരങ്ങി നീങ്ങുന്നു..........................ആഴങ്ങളിലേക്ക് ഒരു ഗര്‍ത്തം .................................ദൈവമേ .........................ഇനി ഒരു മടങ്ങി വരവില്ല..................അമ്മു.................എന്റെ കൈ പിടിക്കില്ലേ..................................

2 comments:

  1. ഞാനും ആഴങ്ങളിലേക്ക്...
    എന്റെ കൈ പിടിക്കില്ലേ...

    ReplyDelete