നീര്‍മിഴി തൂകുന്ന തൂലികയില്‍
നീ നിര്‍വൃതിയായി
നിന്റെ പുഞ്ചിരിയില്‍
നിലയില്ല പ്രവാഹമായി ഞാന്‍
നിന്റെ വശ്യതയില്‍
നിന്റെ ചേതനയില്‍
എന്റെ മര്‍മ്മരങ്ങള്‍ ചുവടുവെച്ചു
നിന്റെ കാല്പെരുമാറ്റങ്ങള്‍
എന്റെ കണ്ണീര്‍ കണങ്ങളായി
നീറുന്ന നെഞ്ചിന്റെ ഏകാന്തതയിലെപ്പോഴോ
നിന്റെ സ്വരങ്ങള്‍ സംഗീതമായി
എരിഞ്ഞു തീര്‍ന്ന കരിന്തിരിയില്‍
ഇടിമിന്നലിന്റെ ചുടുവെളിച്ചമേകി
ഹൃദയങ്ങള്‍ സ്വരങ്ങളായി
സ്വരങ്ങള്‍ സംഗീതമായി
പ്രണയാഗ്നിയുടെ പാരമ്യതയിലെപ്പോഴോ
എന്റെ കൈകള്‍ നിന്നെ വലയം ചെയ്തു
നിന്റെ മര്‍മ്മരങ്ങള്‍ , ചുടു നിശ്വാസങ്ങള്‍ .............
ഭവ്യതയുടെ തീരാക്കയത്തില്‍ എന്നെ നോക്കി
കാവ്യദേവത പുഞ്ചിരിച്ചുവെങ്കില്‍
ഞാനനുഗ്രഹീതനായി ..........................
:-)
ReplyDeletenice